കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയുടെയും മുന്നേറ്റനിര താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബാഡ്മിന്റന്‍ താരം റേസ ഫര്‍ഹത്താണു സഹലിന്റെ ജീവിതപങ്കാളിയാകുക. ‘എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങള്‍ ഞങ്ങള്‍ ഔദ്യോഗികമാക്കുകയും ചെയ്തു’ വിവാഹ നിശ്ചയ ചിത്രത്തോടൊപ്പം സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ അര്‍പിക്കുന്നത്. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഫൈനലില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സുപ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍.
ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോടാണു ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടന്ന എഎഫ്സി കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ വിജയ ഗോള്‍ നേടിയതും സഹലാണ്.



