ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 157 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇം​ഗ്ലണ്ടിനെ 210 റൺസിന് ഓൾ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.

ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയ്ക്കും ഷർദുൽ ഠാക്കുറിനും ജഡേജയ്ക്കും രണ്ട് വിക്കറ്റുകൾ ലഭിച്ചു.

ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 191-10, ഇം​ഗ്ലണ്ട് 290-10, രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ 466-10, ഇം​ഗ്ലണ്ട് 210-10 എന്നിങ്ങനെയാണ് സ്കോർ നില.