മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ‘തലൈവി’ മാസ് പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് സംവിധായകന്‍ വിജയ്. സിനിമ ജയലളിതയുടെ ജീവിതത്തിലൂടെ ഒരു യാത്രമാത്രമാണ്. സിനിമയില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കും.

സെപ്റ്റംബര്‍ 10ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി നടി കങ്കണ ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങും നടന്നിരുന്നു. സിനിമയെ കുറിച്ച്‌ മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. സിനിമയുടെ തമിഴ്, തെലുങ്കു പതിപ്പുകള്‍ തിയറ്റര്‍ റിലീസ് ചെയ്ത നാല് ആഴ്ച്ചകള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.