ഇന്ത്യന്‍ വിപണിയില്‍ സെപ്തംബര്‍ 10-ന് മാത്രം പുറത്തിറങ്ങുന്ന സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് 3 കരസ്ഥമാക്കി നടന് മോഹന്‍ലാല്‍. ഇപ്പോള്‍ പ്രീഓഡര് ലഭ്യമായ ഫോണിന്റെ ഇന്ത്യയില്‍ ലഭ്യമല്ലാത്ത കളറാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്
മടക്കിവയ്ക്കാവുന്ന രീതിയിലുള്ള ഡിസൈനാണ് ഫോര്‍ഡ് 3 എന്ന ഫോണിനെ ഏറ്റവും ആകര്‍ഷണീയമാക്കുന്നത്. ഗ്യാലക്സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ മാത്രം 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) നാണ് വില്‍പ്പനയ്ക്കെത്തിയത്.
ഗാലക്സി Z ഫോള്‍ഡ് 2ന്റെ പിന്‍ഗാമിയാണ് ഗാലക്സി Z ഫോള്‍ഡ് 3. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. ഇതില്‍ ഫാന്റം സില്‍വറാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്.
5എന്‍എം 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256 ജിബി, 512ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട് . ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. സാംസങ് പ്രത്യേകമായി നിര്‍മിച്ചെടുത്ത വളയ്ക്കാവുന്ന ഡിസ്പ്ലേക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവുമുണ്ട്.
അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. കവറില്‍ 10 മെഗാപിക്സല്‍ ലെന്‍സും അകത്ത് 4 മെഗാപിക്സല്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് 4400 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്, 271 ഗ്രാം ഭാരവുമുണ്ട്.



