പാരിസ് : ഫ്രാന്‍സില്‍ താലിബാന്‍ അനുകൂല പരാമര്‍ശം നടത്തിയ അദ്ധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി. നാന്‍സി സ്വദേശിയും കണക്ക് അദ്ധ്യാപകനുമായ ഖാലിദിനെയാണ് പുറത്താക്കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ധ്യാപകന്റെ പരാമര്‍ശം.

താലിബാന്‍ ദൃഢ നിശ്ചയവും, ധൈര്യവും ആണെന്നായിരുന്നു ഖാലിദ് ഫേസ്ബുക്കില്‍ കുറിച്ചത്. നിമിഷ നേരങ്ങള്‍ കൊണ്ടുതന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. ഇതേ തുടര്‍ന്നാണ് അദ്ധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടത്.

സംഭവത്തില്‍ ഖാലിദിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സമൂഹമാദ്ധ്യമങ്ങളില്‍ ഭീകരത വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ചാല്‍ ഫ്രാന്‍സില്‍ 119,000 ഡോളര്‍ പിഴയാണ് ശിക്ഷ.