ബഹ്റൈനില്‍ കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിക്കാന്‍ വിട്ടുപോയവര്‍ക്ക് വീണ്ടും അവസരം.സിനോഫാം വാക്സിന് സ്വീകരിച്ചവര്‍ക്ക് മുഹറഖ്, ജിദാഫ്സ്, ഈസ ടൗണ്‍, അല്‍ സല്ലാഖ് ഹെല്‍ത്ത് സെന്ററുകളില്‍നിന്ന് രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.
ഫൈസര്‍-ബയോണ്‍ടെക് വാക്സിന് സ്വീകരിച്ചവര്‍ ആദ്യ ഡോസ് സ്വീകരിച്ച അതേ സ്ഥലത്താണ് ചെല്ലേണ്ടത്. സ്പുട്നിക് വി വാക്സിന് സ്വീകരിച്ചവര്‍ ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലും ആസ്ട്ര സെനേക്ക വാക്സിന് സ്വീകരിച്ചവര്‍ അല്‍ ഹൂറ ഹെല്‍ത്ത് സെന്ററിലുമാണ് എത്തേണ്ടത്.



