കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ നിയമസഭാംഗമായ സൗമന്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി വിട്ട് തൃണമൂലില്‍ ചേരുന്ന നാലാമത്തെ എം എല്‍ എയാണ് സൗമന്‍. രണ്ട് വര്‍ഷം മുമ്ബാണ് തൃണമൂല്‍ വിട്ട് സൗമന്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നത്.

സൗമന്റെ രാജിയോടെ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 71ലേക്ക് ചുരുങ്ങി. കാളൈഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമാണ് അദ്ദേഹം. തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത്.

തൃണമൂല്‍ ഉപേക്ഷിച്ച്‌ പോയതില്‍ വിഷമമുണ്ടെന്ന് സൗമന്‍ അഭിപ്രായപ്പെട്ടു. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ് മെയ് മാസത്തില്‍ തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. അതിന് ശേഷം മൂന്ന് എം എല്‍ എമാര്‍ തിരിച്ചെത്തി.

ബംഗാളില്‍ ബി ജെ പിയില്‍ നിന്ന് തൃണമൂലിലേക്ക് എം എല്‍ എമാരുടെ ഒഴുക്ക് തുടരുന്നു

കോണ്‍ഗ്രസിലും കണ്‍ട്രോള്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തും: കെ സുധാകരന്‍

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്: 142 മരണം

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകാതെ താലിബാന്‍; ഒരാഴ്ചത്തേക്ക് കൂടി നീട്ടി

തന്റെ മറ ചെന്നിത്തലക്ക് ആവശ്യമില്ല; തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

ഏഴ് മണിക്കൂറിനുള്ളില്‍ 101 വന്ധ്യംകരണ ശസ്ത്രക്രിയകള്‍; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് എതിരെ അന്വേഷണം