തിരുവഞ്ചൂർ രാധാകൃഷ്ണനെ തള്ളിയും രമേശ് ചെന്നിത്തലയെ പിന്തുണച്ചും ഉമ്മൻ ചാണ്ടി. തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലയ്ക്ക് ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ദീര്ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് രമേശ് ചെന്നിത്തലയെന്ന് ഉമ്മൻ ചാണ്ടി. ചർച്ചക്ക് തയ്യാറാണ് അത് സംബന്ധിച്ച തീരുമാനം കെപിസിസിയാണ് അറിയിക്കേണ്ടത്,
അതേസമയം രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം.
ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പിറകിൽ ഒളിക്കരുതെന്നും തിരുവഞ്ചൂർ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് രമേശ് ചെന്നിത്തല പ്രസംഗിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണെന്നും, അത് മനസിലാക്കി വേണം പ്രതികരിക്കേണ്ടത്. പുതിയ കെ.പി.സി.സി നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കരുതെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സമീപനവും പദ്ധതിയുമാണ് കെ. സുധാകരൻ നടപ്പാക്കുന്നതെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.



