ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും വെങ്കലം. അമ്പെയ്‌ത്തിൽ ഹർവീന്ദർ സിംഗാണ് വെങ്കലം നേടിയത്. ദക്ഷിണ കൊറിയയുടെ മിൻ സു കിമ്മിനെ പരാജയപ്പെടുത്തിക്കൊണ്ട് 6-5 നാണ് ഇന്ത്യൻ താരം മുന്നേറിയത്.
പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായാണ് അമ്പെയ്‌ത്തിൽ ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്. ആദ്യ മത്സരത്തിൽ കൊറിയൻ താരത്ത മറികടന്ന ഹർവീന്ദർ സിംഗ് രണ്ടാം പരിശ്രമത്തിൽ ഒന്ന് പുറകോട്ട് പോയി. എന്നാൽ അവസാന തവണ 28-25 എന്ന ലീഡോടെയാണ് താരം വിജയം കരസ്ഥമാക്കിയത്.
നേരത്തെ 18 കാരനായ പ്രവീൺ കുമാർ ഹൈജംപിൽ വെള്ളി മെഡൽ നേടിയിരുന്നു. പാരാലിമ്പിക്‌സിൽ റെക്കോർഡ് സൃഷ്ടിച്ച് വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ ഇന്ത്യയുടെ അവനി ലേഖരയും വെങ്കലം സ്വന്തമാക്കി. ഇതോടെ പാരാലിമ്പിക്‌സിൽ രാജ്യത്തിന് ലഭിച്ച മെഡലുകളുടെ എണ്ണം 13 ആയി.



