‘ മെയ്ഡ് ഇൻ പാകിസ്താൻ ‘ മോഡൽ ഉദ്ഘാടനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . പാകിസ്താൻ ജയിൽ വകുപ്പ് മന്ത്രി ഫയാസ്-ഉൾ-ഹസ്സൻ ചോഹാനാണ് റിബൺ കടിച്ചു മുറിച്ച് ഒരു കടയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് . പാക് പഞ്ചാബിൽ നിന്നുള്ള മന്ത്രിയാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചത്.

തന്റെ മണ്ഡലത്തിൽ ഒരു കട ഉദ്ഘാടനം ചെയ്യുകയാണെന്നും കത്രികയ്‌ക്ക് മൂർച്ഛയില്ലെന്നും മന്ത്രി പറയുന്നത് ദൃശ്യങ്ങളിൽ കാണാം . സംഭവത്തെ ട്രോളി സോഷ്യൽ മീഡിയയും രംഗത്തെത്തി . മന്ത്രിയുടെ നാവും പല്ലും തമ്മിൽ വ്യത്യാസമില്ലാത്തതിനാൽ, റിബൺ മുറിക്കാൻ എന്താണ് ഉപയോഗിച്ചതെന്ന് ആരും അറിയില്ലെന്നാണ് ചില കമന്റുകൾ .

ഇനി ആരെങ്കിലും ഉദ്ഘാടനങ്ങൾക്ക് ക്ഷണിച്ചാൽ പല്ലിന് മൂർച്ഛ കൂട്ടി തന്നെ ഉദ്ഘാടനസ്ഥലത്തേക്ക് പോകണമെന്നും , പാക് മോഡൽ ഉദ്ഘാടനം ലോകം കാണട്ടെയെന്നുമൊക്കെ കമന്റുകൾ ഉണ്ട്.