യുകെ: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ പുതിയ യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെടുമെന്നും രാജ്യത്തിന്റെ സാമൂഹിക -സാമ്ബത്തിക ഘടന തകര്‍ന്നതായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വെള്ളിയാഴ്ച പറഞ്ഞു.

ആഗസ്റ്റ് 15 ന് കാബൂള്‍ പിടിച്ചെടുത്ത താലിബാനുമായി ഒരു പരിധിവരെ സഹകരണമില്ലായിരുന്നെങ്കില്‍ കാബൂളില്‍ നിന്ന് 15,000 പേരെ ഒഴിപ്പിക്കാന്‍ കഴിയിലായിരുന്നു എന്ന് പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു.

‘താലിബാനുമായി ഇടപഴകുന്നതിന്റെയും നേരിട്ടുള്ള ആശയവിനിമയത്തിന്റെയും പ്രാധാന്യം ഞങ്ങള്‍ കാണുന്നു,’ അദ്ദേഹം പറഞ്ഞു.