യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ മെഡിസിന്‍ നടത്തിയ പഠനത്തില്‍ വൈറ്റമിന്‍ ഡി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി കോവിഡ്-19 വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി.വിറ്റാമിന്‍ ഡി യുടെ അഭാവം ശരീരത്തിലുള്ളവര്‍ക് അല്ലാത്തവരെ അപേക്ഷിച്ച കോവിഡ് പിടിപെടാനുള്ള സാധ്യത 1.77 മടങ്ങ് അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

ജാമ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ജേണലിലാണ് പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് ബാധിതരായ രോഗികളില്‍ 80 ശതമാനത്തിന് മുകളില്‍ പേര്‍ക്ക് വൈറ്റമിന്‍ ഡി അഭാവം ശരീരത്തിലുണ്ടായിരുന്നതായി മറ്റൊരു പഠനവും ചൂണ്ടിക്കാട്ടുന്നു.

എല്ലുകളെയും പല്ലുകളെയും പേശീകളെയും ബലപ്പെടുത്താനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹത്തെയും ഹൃദ്രോഗത്തെയും നിയന്ത്രിക്കാനും വൈറ്റമിന്‍ ഡി സഹായിക്കുന്നു. ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുമ്ബോള്‍ ഉണ്ടാകുന്ന വൈറ്റമിന്‍ ഡി സണ്‍ഷൈന്‍ വൈറ്റമിന്‍ എന്ന പേരിലും അറിയപ്പെടുന്നു. ലിവര്‍ ഓയില്‍, സാല്‍മണ്‍, ട്യൂണ, കൂണ്‍, മുട്ടയുടെ മഞ്ഞക്കരു, പശുവിന്‍ പാല്‍, ഓറഞ്ച് ജ്യൂസ്, സൊയബീന്‍ മില്‍ക്ക്, ഓട്ട്മീല്‍ എന്നിവയും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ്.