ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ദില്ലിയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്ബ് ചെയ്ത് നീക്കുകയായിരുന്നു.ദില്ലിയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് യു.പിയില്‍ മൂന്നുപേരും രാജസ്ഥാനില്‍ രണ്ടാളും മരിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍
വരും മണിക്കൂറുകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഹരിയാനയിലെ ഗുരുഗ്രാമിലും യുപിയിലെ മഥുരയിലും താഴ്ന്ന റോഡുകള്‍ വെള്ളത്തിനടിയിലായി. അസ്സമിലും ബിഹാറിലും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.



