ദുബൈ: രണ്ടു വര്‍ഷമായി ഷാര്‍ജ ജയിലില്‍ അകപ്പെട്ട രണ്ടു മലയാളികള്‍ക്ക് യു.എ.ഇ കെ.എം.സി.സി നേതാക്കളുടെ ഇടപെടലില്‍ ജയില്‍മോചനം. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ബിസിനസ് ചെയ്യുന്ന മലപ്പുറം സ്വദേശി ഇസുദ്ദീനും തൃശൂര്‍ സ്വദേശി റാഷിദിനുമാണ് കെ.എം.സി.സി പ്രസിഡന്‍റ്​ പുത്തൂര്‍ റഹ്മാ​െന്‍റയും ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ മുബാറക് അരീക്കാട​െന്‍റയും ഇടപെടലില്‍ ജയില്‍ മോചനത്തിന്​ വഴിയൊരുങ്ങിയത്​​.

യു.എ.ഇയിലെ ഖോര്‍ഫക്കാനില്‍ ട്രാവല്‍ ഏജന്‍സി നടത്തി വരവേയാണ്​ വന്‍ സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന്​ ജയിലിലായത്. കുടുംബത്തി​െന്‍റ അത്താണിയായിരുന്ന ഇരുവരും ജയിലിലകപ്പെട്ടതോടെ ബന്ധുക്കള്‍ കെ.എം.സി.സി​യെ സമീപിക്കുകയായിരുന്നു. നേതാക്കള്‍ ഈ വിഷയത്തില്‍ പരിഹാരം തേടി സ്പോണ്‍സറേയും മറ്റ് ബന്ധപ്പെട്ടവരേയും സമീപിച്ച്‌ മോചനത്തിനുള്ള മാര്‍ഗം ഒരുക്കുകയായിരുന്നു. ഇരുവരുടെയും കുടുംബത്തി​െന്‍റ നിസ്സഹായത മനസ്സിലാക്കിയ കെ.എം.സി.സി നേതാക്കള്‍ നിരവധി സുമനസ്കരുടെ സഹായത്താല്‍ തുക ശേഖരിച്ചു കോടതിയില്‍ കെട്ടിവെച്ചു. സ്പോണ്‍സറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പി​െന്‍റ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. രണ്ട് ദിവസത്തിനകം ഇവര്‍ക്ക്​ ജയിലില്‍ നിന്ന്​ പുറത്തിറങ്ങാന്‍ കഴിയും.