പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ ടോള്‍ നിരക്ക് നിലവില്‍ വന്നതോ​െ​ട ജനങ്ങള്‍ ദുരിതത്തില്‍. ടോള്‍ ഒഴിവാക്കാനുള്ള സമാന്തരപാതകളെ ആശ്രയിക്കാന്‍ ഒരുങ്ങി ​ യാത്രക്കാര്‍. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനമനുസരിച്ചാണ്​ നിരക്ക്​ വര്‍ധിപ്പിച്ചത്​.

ബുധനാഴ്ച മുതല്‍ ഇത്​ പ്രാബല്യത്തില്‍വന്നത്തോടെ സമാന്തരപാതകളായ മണലി -മടവാക്കര റോഡിലും കല്ലൂര്‍ റോഡിലും പുതിയതായി നിര്‍മ്മിച്ച പുലക്കാട്ടുകര പാലം റോഡിലും വാഹനത്തിരക്കേറി.
കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകള്‍ക്ക് 110 ആയിരുന്നത് 120 ആയും വര്‍ധിപ്പിച്ചു.ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിച്ചു.

ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയര്‍ത്തി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയായിരുന്നത് 445 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡിന്‍റെ സാഹചര്യത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ ടോള്‍ നിരക്ക് ഉയര്‍ത്തിയതില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നതായാണ് ആക്ഷേപം.