റാസല്‍ഖൈമ: റാക് ജസീറ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടന്നു വന്നിരുന്ന കപ്പലി​െന്‍റ ക്യാബിനിലാണ് തീ പടര്‍ന്നത്. സംഭവമറിഞ്ഞത്തെിയ അഗ്​നിശമന വിഭാഗത്തി​െന്‍റ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തീ അണക്കാന്‍ സഹായിച്ചു.

പുലര്‍ച്ച 1.20ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്. നാലോളം സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്​നിശമന സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപിടിത്തത്തി​െന്‍റ കാരണം വ്യക്​തമല്ല.