അഫ്ഗാനിസ്ഥാനിലെ യുഎസ് സേനാ പിന്മാറ്റത്തെ ന്യായീകരിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈ‍ഡന്‍. അതെ സമയം യുഎസ് രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിന് കടുത്ത ഭാഷയില്‍ ബൈ‍ഡന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്ന് പറഞ്ഞതോടൊപ്പം ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി. 20 വര്‍ഷം നീണ്ട സേനാ വിന്യാസം അഫ്‌ഗാനില്‍ പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈ‍ഡന്‍റെ പ്രതികരണം.

അതെ സമയം കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ പ്രത്യക നന്ദി അറിയിച്ചു.