തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. പോത്തൻകോട് സ്വദേശി ഷീബയെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്.
വീട്ടു ജോലി കഴിഞ്ഞു മടങ്ങി വരവേ ഷീബയെ ഭർത്താവ് സുരേഷ് ആക്രമിക്കുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീബ മരിച്ചു.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.



