സൗദിയില്‍ താമസ രേഖയില്ലാത്തതിനും ഇഖാമയില്‍ രേഖപ്പെടുത്താത്ത ജോലി ചെയ്തതിനും നിയമ ലംഘനത്തിനും 380 ഇന്ത്യക്കാരെ കൂടി സൗദി നാടു കടത്തി. ഇതില്‍ മുപ്പത് പേര്‍ മലയാളികളാണ്. ഇതോടെ ഈ മാസം സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇന്ത്യയിലെത്തിയവരുടെ എണ്ണം 763 ആയി.

തൊഴില്‍, താമസ നിയമലംഘനത്തിന്റെ പേരില്‍ പിടിയിലായി തര്‍ഹീലില്‍ അഥവാ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞവരെയാണ് നാട്ടിലെത്തിക്കുന്നത്. 380 ഇന്ത്യക്കാരായ നിയമലംഘകരെ കൂടി ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ ഡല്‍ഹിയിലെത്തിച്ചു.