യുഎഇയിലേക്കുള്ള യാത്ര നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസയും എന്‍ട്രി പെര്‍മിറ്റും ഉള്ളവര്‍ക്ക് ദുബായിലേക്ക് യാത്ര ചെയ്യാം. എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.
എന്‍ട്രി പെര്‍മിറ്റ് ഉള്ളവര്‍ക്ക് പാകിസ്താനില്‍ നിന്നും ദുബായിയിലേക്ക് പോകാം. ഇവര്‍ക്ക് ജിഡിആര്‍എഫ്എ അപ്രൂവല്‍ ആവശ്യമില്ല. അതേസമയം ടൂറിസ്റ്റ് വിസയുള്ള യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ യുഎഇ പ്രവേശന അനുമതി നല്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന് സ്വീകരിച്ച ആര്‍ക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന് രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് വിസ നല്‍കുക. ഇവര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനക്ക് വിധേയരാകണം.
മൊഡേണ, ഫൈസര്‍, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനേക, കൊവിഷീല്‍ഡ്, സിനോഫാം, സിനോവാക് എന്നീ വാക്സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ അവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) പ്ലാറ്റ്ഫോം അല്ലെങ്കില്‍ അല്‍ഹോസ്ന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.



