ബാഹുബലി സീരിസിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരനായ താരമാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. ഒറ്റ സിനിമ കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി പ്രഭാസ് മാറി. കൂടാതെ തെന്നിന്ത്യയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായും പ്രഭാസ് മാറി. ബാഹുബലിയിലെ രണ്ട് ഭാഗങ്ങളിലും ഗംഭീര പ്രകടനമാണ് പ്രഭാസ് കാഴ്ചവെച്ചത്. ബാഹുബലിയിലൂടെ മറ്റ് ഭാഷകളിലും പ്രഭാസിന് ആരാധകര്‍ കൂടി. തെലുങ്കിലെ ഒരു സാധാരണ നടനില്‍ നിന്നാണ് ലോകമെമ്ബാടും ആരാധകരുളള താരമായത്.
ബാഹുബലിക്ക് ശേഷം സാഹോ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഭാസിന്റെതായി പുറത്തിറങ്ങിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 400 കോടിയിലധികം ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പലും അഭിപ്രായപ്പെട്ടു. ബാഹുബലി, സാഹോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വളരെ സെലക്ടീവായാണ് പ്രഭാസ് സിനിമകള്‍ ചെയ്യുന്നത്. വലിയ ക്യാന്‍വാസിലുളള സിനിമകളാണ് പ്രഭാസിന്റെതായി കൂടുതലായി അണിയറയില്‍ ഒരുങ്ങുന്നത്.
അതേസമയം പ്രഭാസിന്റെതായി അണിയറില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് ആദിപുരുഷ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. രാമായണ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ എറ്റവും ചെലവേറിയ സിനിമയായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബോളിവുഡ് സെന്സേഷന് കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സഹതാരം പ്രഭാസിനെ കുറിച്ച് കൃതി സനോണ്‍ മനസുതുറന്നിരുന്നു. പ്രഭാസ് റിയല്‍ ലൈഫില്‍ നാണംകുണുങ്ങിയാണെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. ഇതേകുറിച്ചാണ് കൃതി പ്രതികരിച്ചത്. ആദ്യത്തെ ഷെഡ്യൂളിലാണ് താന്‍ പ്രഭാസിനൊപ്പം അഭിനയിച്ചതെന്ന് നടി പറയുന്നു. ഞാന്‍ അടുത്ത ഷെഡ്യൂളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായി ഒരുങ്ങുകയാണ്. പ്രഭാസ് വളരെ ചില്ലായ വ്യക്തിയാണെന്നാണ് കൃതി പറയുന്നത്.
വളരെ വിനീതനും വലിയ ഭക്ഷണപ്രിയനുമാണ്. ജനങ്ങള്‍ പറയുന്നത് അദ്ദേഹം നാണംകുണുങ്ങിയാണെന്ന് ആണ്. കൂടുതല്‍ സംസാരിക്കാറില്ലെന്നും പറയുന്നു. പക്ഷേ എനിക്ക് അത് ശരിയായി തോന്നുന്നില്ല. അദ്ദേഹം നന്നായി സംസാരിക്കുന്ന ആളാണ്. എനിക്ക് പ്രഭാസുമായി അടുക്കാന്‍ കഴിഞ്ഞു. ഞാന്‍ അവനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. പ്രഭാസ് നല്ല ഉയരമുളളയാളാണ്. ഞങ്ങള്‍ രണ്ട് പേരും കോസ്റ്റിയൂമും ധരിക്കുമ്ബോള്‍ അത് നന്നായി പുറത്തുവരുമെന്ന് ഞാന്‍ കരുതുന്നു.
അതേസമയം സീതയായാണ് ചിത്രത്തില്‍ കൃതി സനോണ്‍ എത്തുന്നത്. ആദിപുരുഷ് ആയി പ്രഭാസ് എത്തുന്ന ചിത്രത്തില്‍ ലങ്കേഷ് ആയി സെയ്ഫും ലക്ഷ്്മണ ായി സണ്ണി സിംഗും, ഹനുമാന് ആയി ദേവദത്ത നാഗെയും എത്തുന്നു. തന്‍ഹാജി എന്ന ചരിത്ര സിനിമയ്ക്ക് ശേഷമാണ് സംവിധായകന് ഓം റാവത്ത് ആദിപുരുഷുമായി എത്തുന്നത്. തന്‍ഹാജിയില്‍ അജയ് ദേവ്ഗണ്, സെയ്ഫ് അലി ഖാന്, കജോള്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.



