മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കില്‍ പൃഥിരാജിന്‍റെ റോളില്‍ അഭിഷേക്​ ബച്ചനുണ്ടാകില്ലെന്ന്​ റിപ്പോര്‍ട്ട്. അഭിഷേകിന്​ പകരം അര്‍ജുന്‍ കപൂറെത്തുമെന്നാണ്​ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, സംവിധായകന്‍ ജഗന്‍ ശക്തി ഒരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യ​പ്പ​ന്‍റെ വേഷം ചെയ്യുക ജോണ്‍ എബ്രഹാമായിരിക്കും. ജോണും അര്‍ജുനും നിലവില്‍ ഏക്​ വില്ലന്‍ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിലാണ്.2020ലെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ അയ്യപ്പനും കോശിയും അനാര്‍ക്കലിക്ക്​ ശേഷം സച്ചി സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രമായിരുന്നു.