അമേരിക്കയെ പിടിച്ചുകുലുക്കിയ ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ ഏഴിന് ആദ്യ എപ്പിസോഡ് പുറത്തിറങ്ങും.
അമേരിക്കന്‍ പേ ചാനല്‍ ആയ എഫ്‌എക്സ് നെറ്റ്‌വര്‍ക്കിലൂടെയാകും സീരിസ് പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കന്‍ രാഷ്‍ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിന്‍ എഴുതിയ പുസ്‍തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്. ബില്‍ ക്ലിന്റണായി ക്ലീവ് ഓവനും ഹിലരി ക്ലിന്റണായി എഡീ ഫാല്‍കോയും മോണിക്കയായി ബീനി ഫെല്‍ഡ്സ്റ്റീനും വേഷമിടുന്നു.