കോവാക്‌സിന്‍ നിര്‍മിക്കാന്‍ അന്താരാഷ്‌ട്ര തലത്തില്‍ പങ്കാളികളെ തേടി ഭാരത് ബയോടെക്ക്.കോവിഡിനെതിരെ രണ്ടാമത്തെ വാക്‌സിനാണ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍. എന്നാല്‍, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താന്‍ സാധിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.

അതേസമയം ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പ്ലാന്റില്‍ നിന്നുള്ള ആദ്യ ബാച്ച്‌ കോവാക്സിന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവിയ ഇന്ന് പുറത്തിറക്കിയിരുന്നു. ഗുജറാത്തിലെ ഭരൂപ് ജില്ലയിലെ അങ്കലേശ്വറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റില്‍ നിര്‍മ്മിച്ച വില്‍പ്പനയ്‌ക്കുള്ള ആദ്യ ബാച്ച്‌ ആണ് കേന്ദ്ര മന്ത്രി പുറത്തിറക്കിയത്.