താലിബാന്‍ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ കു​ടു​ങ്ങി​യ​വ​രെ എ​ത്തി​ക്കാ​ന്‍ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യം വീ​ണ്ടും തേ​ടി ഇ​ന്ത്യ. അവശേഷിക്കുന്ന 20 പേ​രെ കൂടി തി​രി​കെ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.

താ​ലി​ബാ​ന്‍ വ​ഴി​യി​ല്‍ ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് 20 ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്താ​ന്‍ കഴിഞ്ഞിരുന്നില്ല. ഇ​വ​രെ തി​രി​കെ എ​ത്തി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മിക്കുന്നത്. ഇ​തു​വ​രെ 550 പേ​രെ​യാ​ണ് കാ​ബൂ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യ​ത്. ഇവരില്‍ പ​കു​തിയോളം പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്.

അ​ഫ്ഗാ​നി​സ​ഥാ​നി​ലെ ഐ​എ​സി​ല്‍ ഇ​ന്ത്യ​ക്കാ​രു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും കേ​ന്ദ്രസര്‍ക്കാര്‍ അ​റി​യി​ച്ചു.അതെ സമയം വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങള്‍ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാമെന്ന് യു.എസ്. കമാന്‍ഡര്‍മാര്‍ സൂചിപ്പിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.