ഇന്ത്യ-ബംഗ്ലാദേശ് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഈ റൂട്ടിലുള്ള യാത്ര നാല് മാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്.വിമാനസര്‍വീസ് 2021 സപ്തംബര്‍ 3 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.എയര്‍ ബബിള്‍ സംവിധാനത്തില്‍ കീഴിലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
അതേസമയം യാത്ര പുനരാരംഭിക്കും മുമ്ബ് നിരവധി കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എല്ലാവരും എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാകണമെന്നതാണ് പ്രധാനം. വിമാനത്തില്‍ 140 യാത്രികര്‍ എന്നതിനു പകരം ഒരു വിമാനത്തിന്റെ നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് മാത്രം അനുമതി നല്കുന്ന രീതി കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.



