കുവൈത്ത്; കുവൈത്തില്‍ വിവിധ മേഖലകളില്‍ സേവന ഫീസ് വര്‍ധിപ്പിക്കാന്‍ സാധ്യത. കഴിഞ്ഞ വര്‍ഷമുണ്ടായ ബജറ്റ് കമ്മി വര്‍ധനയും വരുമാനക്കുറവും ഇത്തരമൊരു തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2020-2021 സാമ്ബത്തിക വര്‍ഷം 10.8ബില്യന്‍ ദിനാറാണ് ബജറ്റ് കമ്മി. കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ബജറ്റ് കമ്മിയാണ് അത്. എണ്ണ വരുമാനത്തില്‍ 42.8%ഉം എണ്ണയിതര വരുമാനത്തില്‍ 6.5%ഉം കുറവുമുണ്ടായി. ഈ സാഹചര്യത്തില്‍ ചില സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും സബ്സിഡി വെട്ടിച്ചുരുക്കലുമാണ് പരിഹാരമാര്‍ഗമായി അധികൃതര്‍ കാണുന്നത്.