പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ താലിബാന്റെ സഹായം തേടി. ജമ്മുകശ്മീരില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതോടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭരണം കയ്യിലെടുക്കാന്‍ താലിബാനായത്. അതിനിടെ പാകിസ്താനുമായുള്ള ബന്ധം ദൃഡമാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഉടന്‍ ചര്‍ച്ച നടത്തണമെന്നും തീരുമാനമെടുക്കണമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. ഇതിനിടയാണ് ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.