കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കിറ്റെക്സ് ചെയര്മാന് സാബു എം. ജേക്കബ്. കിറ്റെക്സില്‍ വീണ്ടും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം.
കിറ്റെക്സില്‍ അടിക്കടി നടന്ന പരിശോധനകള്‍ നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് തുടങ്ങാനിരുന്ന 3,500 കോടിയുടെ ഉപേക്ഷിക്കുന്നതായി കിറ്റെക്സ് പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരാണ് സംയുക്തമായി പരിശോധനയ്ക്കെത്തിയത്. കമ്ബനിയെ എങ്ങനെയും പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരുടെ നീക്കമെന്നും സബ് ജേക്കബ് തുറന്നടിച്ചു.
സംഭവം വിവാദമായ സാഹചര്യത്തില്‍ മിന്നല്‍ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു.
ഇത് മറികടന്നാണ് വീണ്ടും പരിശോധന ഉണ്ടായിരിക്കുന്നത്.
നിലവില്‍ നടത്തിയ പരിശോധന മാലിന്യങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.



