ചെന്നൈ: നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കൊവിഡ് വാക്‌സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ഇതിന് പിന്നാലെ നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ വിവേകിന്റെ മരണം സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ നിഷേധിച്ച്‌ നടന്റെ കുടുംബം ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്ബോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.