അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ താലിബാന്‍ തയ്യാറെടുക്കവെ ചില ജില്ലകളില്‍ താലിബാന്‍ അംഗങ്ങളും അഫ്ഗാന്‍ സേനയും തമ്മില്‍ പോരാട്ടം തുടരുന്നു . ഇരുവിഭാഗവും പോരാട്ടം തുടരുകയാണ്.അഫ്ഗാനിസ്ഥാനിലെ ഫജ്‌റ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്റെ ജില്ലാ തലവന്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.അഫ്ഗാന്‍ സേനയിലെ ഒരാള്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം താലിബാന്‍ സേന പഞ്ച്ഷീര്‍ പ്രവിശ്യ കൂടി വളഞ്ഞിരിക്കുകയാണ്. പാഞ്ച്ഷിറില്‍ താലിബാനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ കൂട്ടത്തില്‍ അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുമുണ്ട്. നേരത്തെ ബാഗ്ഹ്ലന്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സേന 300 താലിബാന്‍കാരെ കൊലപ്പെടുത്തിയിരുന്നു.