വായ്നാറ്റം പലര്‍ക്കും ഒരു വലിയ പ്രശ്നമാണ്. സമൂഹത്തില്‍ ഇറങ്ങാന്‍ തന്നെ മടിക്കുന്നവരും ഉണ്ട്. വായ്നാറ്റം അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

1.വായ ഉണങ്ങിയിരിക്കുമ്ബോള്‍ വായ്നാറ്റം കൂടും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാന്‍ ശീലിക്കുക

2. രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പോസ്റ്റുപയോഗിച്ച്‌ വായും പല്ലും വൃത്തിയായി ബ്രഷ് ചെയ്ത വായ്നാറ്റം കുറയ്ക്കാം

3. അമിത വായ്നാറ്റം ഉള്ളവര്‍ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്

4.ആപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാന്‍ സഹായിക്കും

5.ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അതുവഴി വായ്നാറ്റം കുറയ്ക്കുകയും ചെയ്യും.