താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ഞ്ച്ശീ​ര്‍ പ്ര​വ​ശ്യ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്നു.പ്ര​ദേ​ശി​ക സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ സ​മാ​ധാ​ന​പ​ര​മാ​യി ഭ​ര​ണം കൈ​മാ​റാ​ന്‍ വി​സ​മ്മ​തി​ച്ച​തോ​ടെ പ​ഞ്ച്ശീ​ര്‍ ല​ക്ഷ്യ​മാ​ക്കി താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ നീ​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം. താ​ലി​ബാ​ന്‍ ഭ​ര​ണം പി​ടി​ച്ച​തി​നു പി​ന്നാ​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ഞ്ച്ശീ​റി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത​ത്.

താ​ലി​ബാ​നെ​തി​രെ പോ​രാ​ടി​യ ഗ​റി​ല്ലാ നേ​താ​വ് അ​ഹ​മ്മ​ദ് ഷാ ​മ​സൂ​ദി​ന്‍റെ ജ​ന​ന​സ്ഥ​ലം കൂ​ടി​യാ​ണ് പ​ഞ്ച്ശീ​ര്‍. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കാ​വ​ല്‍ പ്ര​സി​ഡ​ന്‍റ് താ​നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​റു​ല്ല സാ​ലി​ഹ് ഇ​വി​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ‌അ​ഹ​മ്മ​ദ് ഷാ ​മ​സൂ​ദി​ന്‍റെ മ​ക​നാ​യ അ​ഹ​മ്മ​ദ് മ​സൂ​ദും സാ​ലി​ഹി​നൊ​പ്പ​മു​ണ്ട്.