കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ്. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടായി കൊച്ചി മാറും.
ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടന്‍ വിമാനയാത്രയ്ക്ക് ഏകദേശം 10 മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്.
കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേരള സര്‍ക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമാകുന്നത്.