രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മാത്രമേ രാജ്യത്ത് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങു.നിലവിലെ സാഹചര്യത്തില്‍ ഡിസംബറോടെ രാജ്യത്ത് കുട്ടികള്‍ക്കായുള്ള നാല് വാക്സിനുകള്‍ക്ക് അനുമതി ലഭിക്കും.
വിദേശ രാജ്യങ്ങളില്‍ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്സിനുകള്‍ക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന് ഒഗസ്റ്റ് അവസാനം അനുമതി നല്‍കും. 12-18 വയസ്സുകള്‍ക്ക് ഇടയിലുള്ള കുട്ടികള്‍ക്കാകും ഈ വാക്സിന്‍ നല്‍കാനാകുക. 2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍ക് നല്‍കാനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിന് സെപ്റ്റംബറില്‍ അനുമതി ലഭിക്കും.



