കൊച്ചി: എറണാകുളം നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കര്‍ശന നിര്‍ദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയാണ് വിവാദ നിര്‍ദ്ദേശം നല്‍കിയത്. ഡിസിപിയുടെ പേരില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പെറ്റി കേസുകള്‍ എടുക്കുന്നതില്‍ പല സ്റ്റേഷനുകളും പിന്നിലാണെന്നാണ് ഡിസിപിയുടെ വിമര്‍ശനം. പൊലീസ് പരിശോധന അതിരുകടക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കേസുകള്‍ കൂട്ടാനുള്ള ഡിസിപിയുടെ താക്കീത്.



