വാഷിംഗ്‌ടണ്‍: ലോകത്തെ നടുക്കിയ കാബൂള്‍ വിമാനത്താവള ദുരന്തം അന്വേഷിക്കാനൊരുങ്ങി അമേരിക്കന്‍ വ്യോമസേന. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളില്‍ കുടുങ്ങി കൂടുതല്‍പ്പേര്‍ മരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.

എന്നാല്‍ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ വിമാനങ്ങള്‍ പറത്തിയതില്‍ ചട്ടലംഘനം ഉണ്ടോയെന്നാണ് അമേരിക്ക അന്വേഷിക്കുക. അതേസമയം കാബൂള്‍ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും വിമാനത്തില്‍ നിന്ന് വീണുമായി മരിച്ചവരുടെ എണ്ണം നാല്പത് കടന്നു.