ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ശുചിത്വ വിപ്ലവത്തിനുള്ള വിവിധങ്ങളായ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ഡോ: സിദ്ദീഖ് അഹമ്മദിന്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ഒരു പ്രത്യേക ചടങ്ങില്‍ ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗും
ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹമ്മദിന് 2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ഔദ്യോഗികമായി സമ്മാനിച്ചു. സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. അസഫ് സയീദില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കണ്‍വെന്‍ഷനുകളുടെ ഭാഗമായി ഇന്ത്യന്‍ രാഷ്ട്രപതി അംഗീകരിച്ചു 2003 മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഈ അവാര്‍ഡ് ഇന്ത്യന്‍ സമൂഹത്തിനു മികച്ച സംഭാവനകള്‍ നല്‍കുന്ന പ്രവാസിവ്യക്തിത്വങ്ങളെ അനുമോദിക്കുന്നതിലും അംഗീകരിക്കുന്നതിനുമായി രൂപകല്പ്പന ചെയ്തതാണ്. സാമൂഹികവും മാനുഷികവുമായ ഉന്നമനത്തില്‍ അവരുടെ പ്രകടമായ സംഭാവന കണക്കിലെടുത്താണ് പുരസ്‌ക്കാരം.
ഈ വര്‍ഷം, നാലു പേരില്‍ ഒരാളായിരുന്നു ഡോ. അഹമ്മദ്. മിഡില്‍ ഈസ്റ്റില്‍ നിന്നു രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരേയൊരു വ്യക്തിയും അദ്ദേഹമായിരുന്നു.
ശുചിത്വ വിപ്ലവം നടപ്പാക്കാനായി പേറ്റന്റ് നേടിയ ഇടോയ്‌ല് ഉപയോഗിച്ചുവെന്നതാണ് ഡോ. അഹമ്മദിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഈ ടോയിലറ്റിന് ഇന്ത്യയിലുടനീളം ഇതുവരെ 12 ദശലക്ഷത്തിലധികം ഉപയോക്താക്കളും ശരാശരി 9000 ദൈനംദിന ഉപയോക്താക്കളുമുണ്ട്. ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് ഇതിനകം 44 ലധികം ദേശീയ അന്തര്‍ദേശീയ നേട്ടങ്ങള്‍ നേടി. ഉയര്‍ന്ന നിലവാരമുള്ള, സാങ്കേതികവിദ്യ അവതരിപ്പിച്ചതിന് ഡോ. അഹമ്മദ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ടോയ്‌ലറ്റ് ടൈറ്റന്‍ അവാര്‍ഡും സ്വീകരിച്ചു. മാനവികത അഭിമുഖീകരിക്കുന്ന നിര്‍ണായക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഡോ. അഹമ്മദിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ മോദി അന്നു പ്രശംസിക്കുകയും ചെയ്തു.



