-ജോയ് തുമ്പമൺ, ജോഷിൻ ഡാനിയേൽ

ഹ്യുസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (HPF) 25 വർഷം പിന്നിടുകയാണ്. സിൽവർ ജൂബിലിയുടെ ഭാഗമായി 2022 മാർച്ച് 11, 12 എന്നീ തീയതികളിൽ കൺവൻഷനും, പൊതു സമ്മേളനവും നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ആത്മീയസമ്മേളനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. 12 ശനിയാഴ്ച നടത്തുന്ന
പൊതു സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുന്നതായിരിക്കും.
ഹ്യുസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉപദേശ ഐക്യമുള്ള 16 പെന്തക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയാണ് HPF. പൊതു കൺവൻഷനുകൾ, പാസ്റ്റേഴ്‌സ് മീറ്റിങ്ങുകൾ, സെമിനാറുകൾ , സഹോദരിമാരുടെ സമ്മേളനങ്ങൾ, യുവജന സമ്മേളനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.
ഇന്ത്യയിലും അമേരിക്കയിലും ഉള്ള പ്രേഷിത, ജീവകാരുണ്യ പ്രവർത്തനങ്ങളിലും
സജീവ സാന്നിധ്യമാണീ സംഘടന. സിൽവർ ജൂബിലി സമ്മേളനത്തിന്റെയും പ്രവർത്തനങ്ങളുടെയും ഭാഗമായി വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. ചെയർമാൻ – പാസ്റ്റർ ഏബ്രഹാം ചാക്കോ, വൈസ് ചെയർമാൻ – പാസ്റ്റർ ചാക്കോ പുലിയമ്പള്ളിൽ, സെക്രട്ടറി – തോമസ് വർഗീസ്, ട്രഷറർ – പാസ്റ്റർ ജോൺ ഐസക്ക്, ജനറൽ കൺവീനർ – റ്റിജു തോമസ്, ചാരിറ്റി കോർഡിനേറ്റർസ് – ബൈജു കുര്യാക്കോസ്, അലൻ ജെയിംസ്, വർഷിപ്പ് കോർഡിനേറ്റർസ് – പാസ്റ്റർ സിബിൻ അലക്സ്, പാസ്റ്റർ
ബൈജു തോമസ്, പാസ്റ്റർ റോയ്‌മോൻ കോശി, മീഡിയ – സ്റ്റീഫൻ സാമുവേൽ
എന്നിവർ പ്രവർത്തിക്കുന്നതായിരിക്കും.

സിൽവർ ജൂബിലിയുടെ ഭാഗമായി HPF ന്റെ ആരംഭം, വളർച്ച, ആത്മീക, സാഹിത്യ ലേഖനങ്ങൾ, ആശംസകൾ തുടങ്ങിയവ ഉൾപ്പെടുത്തി മനോഹരമായ ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാൻ തീരുമാനമുണ്ടായി. സുവനീറിന്റെ ജനറൽ എഡിറ്റർ – പാസ്റ്റർ ഏബ്രഹാം ചാക്കോ, ചീഫ് എഡിറ്റർ –
ജോസഫ് കുര്യൻ, മാനേജിങ്ങ് എഡിറ്റർ – പാസ്റ്റർ സണ്ണി താഴംപള്ളം, പബ്ലീഷർ – ജോഷിൻ ഡാനിയേൽ, അസ്സോസിയേറ്റ് എഡിറ്റേഴ്സ് – പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, ജോയ് തുമ്പമൺ, ഡോ. ജോളി ജോസഫ്, നോയൽ ജേക്കബ്, എഡിറ്റേഴ്സ് – ബോബി ജോർജ്, ജോമോൻ ചെറിയാൻ, കോശി തോമസ്, ജോർജ് മാത്യു, പാസ്റ്റർ കെ ഈപ്പൻ, വിത്സൺ മാത്യു, എൽസമ്മ ഐസക്ക്, എന്നിവരും റിസോഴ്സ്
മൊബിലൈസേഷനു വേണ്ടി വെസ്ലി ആലുംമൂട്ടിലിനെയും തിരഞ്ഞെടുത്തു.

25 വർഷത്തെ ചരിത്രം തുടിക്കുന്ന ഈ സ്മരണികയിലേക്ക് ലേഖനങ്ങൾ, കഥകൾ, കവിതകൾ, കാർട്ടൂൺ തുടങ്ങിയ ആത്മീക കൃതികൾ ഒരു പേജിൽ കവിയാത്തത് ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ പരസ്യങ്ങൾ, ആശംസകൾ, ലേഖനങ്ങൾ തുടങ്ങിയവ സമർപ്പിയ്‌ക്കുവാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആയിരിക്കും. hpfeditorial@gmail.com എന്ന ഈമെയിലിൽ ദയവായി അയയ്ക്കുക.
വിപുലമായ ക്രമീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹ്യുസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾ വലിയ തോതിൽ ഈ വർഷം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.