സിസ്റ്റര്‍ ക്ലെമന്‍സിയ എസ്.എച്ച് (കാക്കനാട്ടില്‍) നിര്യാതയായി. കൂത്തുപറമ്പ് നിര്‍മ്മലഗിരി എസ്.എച്ച് കോണ്‍വെന്റില്‍ നാളെ സംസ്‌കാരം. തിരുഹൃദയ സഭാംഗമായ സിസ്റ്റര്‍ ക്ലെമന്‍സിയ അധ്യാപികയായി വിരമിച്ചതിനു ശേഷം വിശ്രമത്തില്‍ ആയിരുന്നു. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അദ്ധ്യാപികയായി വിശിഷ്ട സേവനം അനുഷ്ടിച്ചു.

ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്ന സിസ്റ്റര്‍, ജോലി സംബന്ധമായി മലബാറില്‍ ആയിരുന്നപ്പോള്‍ കത്തോലിക്കാ സഭയുടെ വിശ്വാസത്തിലും ആരാധനയിലും ആകൃഷ്ടയായി സന്യാസവൃതം സ്വീകരിക്കുകയായിരുന്നു.

തിരുവല്ല കല്ലൂപ്പാറയില്‍ കാക്കനാട്ടില്‍ പരേതരായ ജോര്‍ജിന്റെയും മറിയാമ്മയുടെയും പുത്രിയാണ്. സഹോദരങ്ങള്‍: അന്നമ്മ (പീരുമേട്), പരേതയായ ഏലിയാമ്മ (മാവേലിക്കര), ഈപ്പന്‍ വറുഗീസ്, മാത്യു ഈപ്പന്‍ (ഇന്ത്യന്‍ റെയില്‍വേ), ജോസ് (ബറോഡാ).