മുംബൈ: പിന്നണി ഗായിക ജഗ്​ജിത്​ കൗര്‍ (93) അന്തരിച്ചു. അന്തരിച്ച സംഗീത സംവിധായകന്‍ മഹ്​മൂദ്​ സഹുര്‍ ഖയ്യാമിന്‍റെ ഭാര്യയാണ്​. ​

മുംബൈയിലെ വസതിയില്‍ വെച്ച്‌ ഞായറാഴ്ച രാവിലെ ആറുമണിയ്ക്കാണ് അന്ത്യം സംഭവിച്ചത് . ജുഹു ശ്​മശാനത്തില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സംസ്​കരിച്ചു.

ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു​ പ്രധാനമായും പാടിയത്​. തും അപ്​ന രാഞ്ചോ ഖം, അപ്​നി പരേഷാനി മുജേ ദേ ദോ (ഷാഗൂന്‍-1964), ഖാമോഷ്​ സിന്ദഗി കോ, അഫ്​സാന മില്‍ ഗയ (ദില്‍ ഇ നാദാന്‍-1953), പെഹലേ തോ ആങ്ക്​ മിലാന (ഷോല ഓര്‍ ഷബ്​നം-1961), സദാ ചിഡിയ ദാ ചമ്ബ വേ (കഭി കഭി-1976), കഹേ കോ ബ്യാഹി ബൈഡ്​സ്​ (ഉമരേ ജാന്‍-1981) എന്നിവയാണ്​ ശ്രദ്ധേയ ഗാനങ്ങള്‍.