ദോഹ∙ ഖത്തറില്‍ 12 ന് മുകളില്‍ പ്രായമുളളവരില്‍ 90 ശതമാനം പേരും വാക്‌സിന്‍ ആദ്യ ഡോസ് എടുത്തവര്‍. 76.2 ശതമാനം പേരും രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്.

ഇതോടെ മൊത്തം ജനസംഖ്യയില്‍ 77.9 ശതമാനം പേരും ആദ്യ ഡോസ് എടുത്തവരും 66.1 ശതമാനം പേര്‍ വാക്‌സീന്‍ രണ്ടു ഡോസുമെടുത്തവരുമായി .

ഡിസംബറില്‍ ആരംഭിച്ച ദേശീയ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയ്‌ന്റെ കീഴില്‍ ഇതിനകം 40,76,666 ഡോസ് വാക്‌സീനേഷന്‍ പിന്നിട്ടു .