ഇന്ത്യ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 14, എല്ലാ വർഷവും വിഭജന ഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി. സാമൂഹിക വിഭജനം സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണമെന്നും മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
വിഭജന ഭീതിയുടെ ഈ ഓർമദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
വിഭജന ഭീതി ദിനം ആചരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. വിഭജന കാലത്തേ മുറിവുകൾ ഓർമിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും എ.കെ. ആന്റണി കുറ്റപ്പെടുത്തി.



