കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടു​ത്ത ഓ​പ​ണ്‍ ഹൗ​സ്​ ആ​ഗ​സ്​​റ്റ്​ 20ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ ന​ട​ക്കും. ഓ​ണ്‍​ലൈ​ന്‍ ഓ​പ​ണ്‍ ഹൗ​സി​ന്​ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ നേ​തൃ​ത്വം ന​ല്‍​കും. ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട്​ ദി​നാ​ഘോ​ഷ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച്‌​ ന​ട​ക്കും.

അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക്​ അം​ബാ​സ​ഡ​ര്‍ മ​റു​പ​ടി പ​റ​യും. സൂം ​ആ​പ്ലി​ക്കേ​ഷ​നി​ല്‍ 964 5011 3776 എ​ന്ന ഐ​ഡി​യി​ല്‍ 559124 എ​ന്ന പാ​സ്​​കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും പങ്കെടു​ക്കാ​വു​ന്ന​താ​ണ്. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ര്‍ പേ​ര്, പാ​സ്​​പോ​ര്‍​ട്ട്​ ന​മ്ബ​ര്‍, സി​വി​ല്‍ ഐഡി ന​മ്ബ​ര്‍, ഫോ​ണ്‍ ന​മ്ബ​ര്‍, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.