മഹാരാഷ്ട്രയില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാളുകളില്‍ പ്രവേശിക്കാം .ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയി ച്ചത്. മുംബൈയിലും മറ്റ് നഗരങ്ങളിലും ഇത് ബാധകമാണ്.
ഓഗസ്റ്റ് 15 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുമെന്ന് മന്ത്രി പറഞ്ഞു. മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. പരിശോധിക്കാനുള്ള സംവിധാനം മാള്‍ ഉടമകള്‍ ഒ രുക്കണം. ഞായറാഴ്ച മുതലാണ് മാളുകള്‍ തുറക്കുക.രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവര്‍ക്ക് ലോക്കല്‍ ട്രെയിനുകളില്‍ കയറാം.



