ജാതിമതഭേദമെന്യേ സര്‍വരും
സഹോദരങ്ങളെങ്കിലും
വ്യക്തിയിലധിഷ്ഠിതമാണീ
ഹൈന്ദവ ക്രൈസ്തവ ഇസ്ലാം
വിശ്വാസങ്ങളെന്ന്
പഠിപ്പിച്ചെന്‍ രാജ്യം ഭാരതം

മതജാതിയുപജാതിവേലിക്കെട്ടുകളില്ലാതെ
ശ്രേഷ്ഠങ്ങളാം മൂന്നു ഗ്രന്ഥങ്ങള്‍
രാമായണ മഹാഭാരത ഭരണഘടന
തന്‍തൂലികയില്‍ കുറിച്ചു ഭാരതത്തെ
ധന്യമാക്കിയ കാട്ടാളനാം വാല്മീകിയും
മുക്കുവനാം വ്യാസനും
ചാമറാം അംബേദ്കറുമങ്ങനെ
ഭാരതത്തിന്‍ പുണ്യജന്മങ്ങളായി

വിശ്വാസങ്ങളും മൂല്യങ്ങളും
ഇഴചേരും പെരുമാറ്റങ്ങളും
രൂപപ്പെടുത്തിയ ചിന്തകള്‍
നവസംസ്‌കാരവികാരങ്ങളായി

സാംസ്‌ക്കാരിക വൈവിധ്യങ്ങളെ
യുള്‍ക്കൊള്ളും സംസ്‌ക്കാരത്തിനേ
സര്‍വ്വധര്‍മ്മ സമഭാവന നല്‍കുവാനാകു
വെന്നോര്‍ത്തീടണെ.

മതസ്പര്‍ദ്ധയില്ലാത്ത
ജാതീയ വേര്‍തിരിവുകളില്ലാത്ത
സ്‌നേഹ സഹന സാഹോദര്യ
മാണെന്‍ നാടിന്‍ സംസ്‌ക്കാരമെങ്കിലും
പദവികള്‍ തേടി മതേതരമൂല്യങ്ങള്‍
കളങ്കപ്പെടുത്തുന്നു
മതാത്മകരാഷ്ട്രീയത്തിന്‍
ഉപജാപകവ്യന്നങ്ങളിന്നു.

ഭാഷയും ജെന്‍ഡറും തടസങ്ങളല്ലെന്നു
ഘോഷിച്ചീടുന്നിവരെങ്കിലും
ഭൂരിപക്ഷന്യൂനപക്ഷപ്രീണനം
ചൊല്ലിവോട്ടുചോദിച്ചിടും.
ഹിംസാത്മക രാഷ്ട്രീയത്തിന്‍
നൈരന്തര്യത്തെ നേരിടാന്‍
ഉന്‍മാദലഹരിയിലാറാടും
ആള്‍ക്കൂട്ടത്തിനാവില്ല
വര്‍ഗീയ കലാപങ്ങള്‍കൊണ്ടു
നശിച്ചൊരു നാടിനെ ഉപവാസ
പ്രാര്‍ത്ഥനായജ്ഞത്തിലൂടെ ശാന്തമാക്കിയ
മഹാനാം മഹാത്മഗാന്ധിയെ മറന്നീടുന്നിവര്‍