ചേരുവകൾ

  • ബസ്മതി അരി – 1 കപ്പ്
  • കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 1/3 കപ്പ്
  • കടുക് – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • നെയ്യ് – 2 ടീസ്പൂൺ
  • അണ്ടിപരിപ്പ് – 8-10
  • സവാള(അരിഞ്ഞത്) – 1/3 കപ്പ്
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
  • പച്ചമുളക് – രണ്ടായി നീളത്തിൽ മുറിച്ചത് – 2
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില – 1 തണ്ട്

>തയാറാക്കുന്ന വിധം< അരി കുഴയാതെ വേവിച്ചു വയ്ക്കുക. അണ്ടിപ്പരിപ്പ് അൽപം നെയ്യിൽ വറുത്തെടുക്കുക.

  • ഒരു പരന്ന പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർത്തു പച്ചമണം മാറുമ്പോൾ സവാളയും പച്ചമുളകും ഇട്ട് വഴറ്റി കാരറ്റും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അൽപം വെള്ളം തളിച്ച് മയത്തിൽ വേവിക്കുക.
  • ഇതിലേക്കു ചോറ് ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.
  • സാലഡ്, പപ്പടം ഇവയോടൊപ്പം കഴിക്കാം.