ബംഗളുരുവില്‍ സിനിമാ ഷൂട്ടിങ്ങില്‍ ഫൈറ്റ് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ ‘ലവ് യു രച്ചൂ’ എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ വിവേക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
11 KV വൈദ്യുത ലൈനിനു സമീപം ക്രെയ്നില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. സംവിധായകന് ശങ്കര്‍, നിര്‍മ്മാതാവ് ദേശ്പാണ്ഡെ, സ്റ്റണ്ട് സംവിധായകന് വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അജയ് റാവു, രചിതാ റാം എന്നിവര്‍ നായികാനായകന്മാരാവുന്ന സിനിമയാണിത്.
2016ല്‍ ‘മസ്തിഗുഡി’ എന്ന സിനിമയുടെ ചിത്രീകരണം നടക്കവേ രണ്ടുപേര്‍ തടാകത്തില്‍ വീണുമരിച്ചിരുന്നു. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കവെയായിരുന്നു ദാരുണ സംഭവം.



