ന്യൂ​ഡ​ല്‍​ഹി: കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല​വാ​ര​വും ശു​ചി​ത്വ​വും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​മ​ഗ്ര ശി​ക്ഷ പ​ദ്ധ​തിയ്ക്ക് ക​ഴി​ഞ്ഞെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍.

ഈ പ​ദ്ധ​തി പ്ര​കാ​രം എ​ന്‍​റോ​ള്‍​മെ​ന്‍റ് ഡ്രൈ​വു​ക​ള്‍, മോ​ട്ടി​വേ​ഷ​ണ​ല്‍ ക്യാ​ന്പു​ക​ള്‍, ലിം​ഗ ബോ​ധ​വ​ല്‍​ക​ര​ണ സെ​മി​നാ​റു​ക​ള്‍, എ​ന്നി​വ നടത്തി വരുന്നുണ്ട് . അതിനാല്‍ തന്നെ കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല​വാ​ര​വും ശു​ചി​ത്വ​വും മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ച്ചു​വെ​ന്നും മ​ന്ത്രി ചൂണ്ടിക്കാട്ടി.