എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയില്‍ 278 പേര്‍ക്കെതിരെ ഞായറാഴ്ച നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങള്‍ക്കാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
മാസ്ക് ധരിക്കാത്തതിന് 201 പേര്‍ക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 27 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ആള്‍ക്കൂട്ടം ചേര്‍ന്നതില്‍ ഉത്തരവാദികളായ അഞ്ച് പേര്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ മാസ്ക് ധരിക്കാത്തതും സാനിറ്റെസര്‍ ഇല്ലാത്തതുമായ സംഭവങ്ങളില്‍ രണ്ട് പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.



